റെയിൽപ്പാതാ നവീകരണം; ട്രെയിനുകൾ റദ്ദാക്കി
Tuesday, August 12, 2025 4:25 PM IST
തിരുവനന്തപുരം: റെയിൽപ്പാതയുടെ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കി. സൗത്ത് സെൻട്രൽ റെയിൽവേയിലെ പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള മൂന്നാം ലൈനിലാണ് നിർമാണ പ്രവർത്തികൾ നടത്തുന്നത്.
ഇതിന്റെ ഭാഗമായി ഒക്ടോബറിൽ കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളടക്കം റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകൾ: 22647 കോർബ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് ഒക്ടോബർ 15,18 ദിവസങ്ങളിൽ റദ്ദാക്കി.
22648 തിരുവനന്തപുരം നോർത്ത് - കോർബ സൂപ്പർഫാസ്റ്റ് 13,16 നും ദിവസങ്ങളിൽ പൂർണമായും റദ്ദാക്കി. 12511 ഗൊരഖ്പൂർ - തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസ് ഒക്ടോബർ10,12 തീയതികളിൽ റദ്ദാക്കി.
12512 തിരുവനന്തപുരം നോർത്ത് - ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് ഒക്ടോബർ 14,15 ദിവസങ്ങളിൽ റദ്ദാക്കി. 12521 ബരൗണി - എറണാകുളം ജംഗ്ഷൻ രപ്തിസാഗർ എക്സ്പ്രസ് ഒക്ടോബർ 13 ന് പൂർണമായും റദ്ദാക്കി.
12522 എറണാകുളം ജംഗ്ഷൻ - ബറൂണി രപ്തിസാഗർ എക്സ്പ്രസ് ഒക്ടോബർ 17ന് പൂർണമായും റദ്ദാക്കി.