കോഴിക്കോട് എടിഎമ്മിൽ കവർച്ചാശ്രമം; ആസാം സ്വദേശി പിടിയിൽ
Tuesday, August 12, 2025 6:54 AM IST
കോഴിക്കോട്: കളൻതോട് എസ്ബിഐ എടിഎമ്മിൽ കവർച്ചാ ശ്രമം നത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പുലർച്ചെ 2.30നാണ് സംഭവം.
ആസാം സ്വദേശി ബാബുൽ ആണ് പിടിയിലായത്. ഇയാളെ പോലീസിന്റെ നൈറ്റ് പെട്രോളിംഗ് സംഘമാണ് പിടികൂടിയത്. പണം നഷ്ടമായില്ലെന്നാണ് പ്രാഥമിക നിഗമനം.