യുഎസ് ഇറക്കുമതി തീരുവ: കേന്ദ്രത്തിന് നിവേദനം നല്‍കുമെന്ന് പി. രാജീവ്
Tuesday, August 12, 2025 3:34 AM IST
കൊച്ചി: ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി മേഖലയുടെ നിര്‍ദേശങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി വിശദമായ നിവേദനം കേന്ദ്രസര്‍ക്കാരിനു സംസ്ഥാനം സമര്‍പ്പിക്കുമെന്ന് മന്ത്രി പി. രാജീവ്.
സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ വിളിച്ചുചേർത്ത കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയിലെ പ്രതിനിധികളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വാണിജ്യമേഖലയ്ക്കൊപ്പം സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. ഇന്ത്യയില്‍നിന്നു അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഒരു ശതമാനം മാത്രമേ കേരളത്തില്‍നിന്ന് ഉള്ളൂവെങ്കിലും ഈ പ്രതിസന്ധി നമ്മുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കാന്‍ സാധ്യതയേറെയാണ്.
ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്ന കാര്യത്തില്‍ പരിമിതികളുണ്ടെങ്കിലും കയറ്റുമതി കേന്ദ്രീകൃത മേഖലയുടെ ആവശ്യങ്ങളും നിലപാടും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍നിന്നു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും വ്യവസായമന്ത്രി വാഗ്ദാനം ചെയ്തു.