ഒഡീഷയില്‍ പതിമൂന്നുകാരി തീകൊളുത്തി ജീവനൊടുക്കി
Tuesday, August 12, 2025 1:45 AM IST
ഭുവനേശ്വര്‍: ഒഡീഷയിലെ ബാര്‍ഗഡ് ജില്ലയില്‍ പതിമൂന്നുകാരി തീകൊളുത്തി ജീവനൊടുക്കി. തിങ്കളാഴ്ച ഗൈസിലത്ത് പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഫിരിംഗ്മല്‍ ഗ്രാമത്തിലെ ഫുട്ബോള്‍ ഗ്രൗണ്ടില്‍നിന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ പെണ്‍കുട്ടിയെ ഗ്രാമവാസികള്‍ കണ്ടെത്തുകയായിരുന്നു.
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. മാതൃസഹോദരന്റെ വീട്ടിലെത്തിയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.
പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു വീഡിയോ പോലീസ് കണ്ടെടുത്തിട്ടുണ്ടെന്നു ബോലാംഗീര്‍ എസ്പി ജി. അഭിലാഷ് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്.