എബിസി ചട്ടങ്ങൾ പൊളിച്ചെഴുതണം: മന്ത്രി എം.ബി.രാജേഷ്
Monday, August 11, 2025 11:18 PM IST
തിരുവനന്തപുരം: സുപ്രീംകോടതിയുടെ വിമർശനത്തിന്റെ കൂടി പശ്ചാത്തലത്തിൽ അപ്രായോഗികമായ എബിസി ചട്ടങ്ങൾ പൊളിച്ചെഴുതാൻ കേന്ദ്രസർക്കാർ മുന്നോട്ടു വരണമെന്ന് മന്ത്രി എം.ബി. രാജേഷ്. എബിസി തെരുവുനായ പ്രശ്നത്തിന് പരിഹാരമാകില്ല.
എബിസി ചട്ടങ്ങളുടെ അപ്രായോഗികത ചൂണ്ടിക്കാട്ടുന്നതിനൊപ്പം സുപ്രീംകോടതി വിമർശനവും ഉന്നയിച്ചു. തെരുവ് നായകളെ വന്ധ്യകരിച്ച് പിടിച്ച സ്ഥലത്ത് തന്നെ തിരിച്ചുകൊണ്ടുവിടണം എന്നത് അപ്രായോഗികവും, അങ്ങനെ ചെയ്യുന്നത് എന്തിനെന്നും കോടതി തന്നെ ചോദിച്ചു.
വാക്സിനേഷനിലൂടെ പട്ടി കടി എന്ന പ്രശ്നം ഇല്ലാതാകുന്നില്ല എന്നു പറഞ്ഞത് കേന്ദ്രത്തിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്. എബിസി ചട്ടം വന്നതിനു ശേഷമാണ് പ്രശ്നം ഇത്രയും രൂക്ഷമായതെന്നും എം.ബി.രാജേഷ് പറഞ്ഞു.