ക​ണ്ണൂ​ർ: ശി​ക്ഷ​ക​ഴി​ഞ്ഞ് ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി വീ​ട്ടി​ൽ പോ​കാ​ൻ ബൈ​ക്ക് മോ​ഷ്ടി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ തൃ​ശൂ​ർ സ്വ​ദേ​ശി ബാ​ബു​രാ​ജാ​ണ് (സോ​ഡ ബാ​ബു) വീ​ണ്ടും അ​റ​സ്റ്റി​ലാ​യ​ത്.

ബൈ​ക്ക് മോ​ഷ​ണം പോ​യ വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യ ഇ​യാ​ൾ ടൗ​ൺ സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്ത് ചി​ല​രെ കാ​ണാ​നെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ച്ച​തി​ന് ശേ​ഷം‌‌‌ എ​സ്എ​ൻ പാ​ർ​ക്കി​ന് സ​മീ​പം വെ​ച്ചി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.