പ്രിയങ്ക ഗാന്ധിയെ കാണാനില്ല; ജില്ലാ പോലീസ് മേധാവിക്ക് ബിജെപി പരാതി നല്കി
Monday, August 11, 2025 4:25 PM IST
വയനാട്: പ്രിയങ്ക ഗാന്ധി എംപിയെ കാണാനില്ലെന്നും കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ട് വയനാട് ജില്ലാ പോലീസ് മേധാവിക്ക് ബിജെപി പരാതി നല്കി. ബിജെപി പട്ടികവർഗമോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറയാണ് പരാതി നൽകിയത്.
മൂന്ന് മാസമായിട്ട് എംപിയെ കാണാനില്ല. നിരവധി ആളുകൾ കൊല്ലപ്പെട്ട ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് പ്രിയങ്കയെ കണ്ടില്ല. ആദിവാസി വിഷയങ്ങളിലും എംപിയെ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു.
പരാതി സ്വീകരിച്ച് പ്രിയങ്കയെ കണ്ടെത്തി തരണമെന്നാണ് മുകുന്ദൻ പള്ളിയറ പരാതിയില്‍ ആവശ്യപ്പെടുന്നത്. നേരത്തെ കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്യു നേതാവ് രംഗത്തെത്തിയിരുന്നു.
സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരാണ് പോലീസിൽ പരാതി നൽകിയത്.