കേന്ദ്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയിലാണ്: കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി
Monday, August 11, 2025 2:49 PM IST
ന്യൂഡൽഹി: കന്യാസ്ത്രീകളുടെ അറസ്റ്റിനു പിന്നാലെ കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകൾക്കും മറുപടിയുമായി സുരേഷ് ഗോപി എംപി. പാര്‍ലമെന്റിൽ പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇന്ന് നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങള്‍ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചു.
രാജ്യസഭയിൽ ഇന്ന് ചര്‍ച്ച ചെയ്യുന്ന പ്രധാനമന്ത്രി ഉജ്ജ്വല യേജന പദ്ധതിയുമായി ബന്ധപ്പെട്ടാണ് പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതെന്ന് സുരേഷ് ഗോപി കുറിപ്പിൽ പറയുന്നു.