വേടൻ ഒളിവിൽതന്നെ; സംഗീത ഷോകൾ റദ്ദാക്കി: ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
Monday, August 11, 2025 11:06 AM IST
കൊച്ചി: യുവഡോക്ടറുടെ ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് പുതിയ നടപടി.
യുവതിയുടെ പരാതി ലഭിച്ചതിനു പിന്നാലെ വേടനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുശേഷം ഇയാൾ എവിടെയെന്ന് കണ്ടുപിടിക്കാനായിട്ടില്ല. വിദേശത്തടക്കമുള്ള നിരവധി സംഗീത ഷോകൾ റദ്ദാക്കിയിട്ടുണ്ട്.
വേടന്റെ മുൻകൂർ ജാമ്യം 18നാണ് ഇനി ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിനു മുമ്പ് വേടനെ പിടികൂടാനാണ് പോലീസിന്റെ ശ്രമം.