ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെ അപകടം; പോലീസ് കേസെടുത്തു
Monday, August 11, 2025 6:16 AM IST
തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെ കാറിടിച്ച് നാലുപേർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്തുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ നാലുപേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
വഴിയാത്രക്കാരായ ശ്രീപ്രീയ, ആഞ്ജനേയൻ, ഓട്ടോ ഡ്രൈവര്‍മാരായ ഷാഫി, സുരേന്ദ്രൻ എന്നിവർ വെന്റിലേറ്ററിൽ തുടരുകയാണ്. ഷാഫിക്ക് ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശാസ്ത്രക്രിയ നടത്തി.
വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥ് ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് കാര്‍ നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറിയതെന്ന് പോലീസ് പറഞ്ഞു.