ലോക അത്ലറ്റിക്സ്; ശ്രീശങ്കറിന് സ്വര്‍ണം
Monday, August 11, 2025 5:17 AM IST
ന്യൂഡല്‍ഹി: ലോക അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂറിൽ മലയാളി ലോംഗ്ജന്പ് മുരളി ശ്രീശങ്കറിന് സ്വര്‍ണം. 8.13 മീറ്റര്‍ ദൂരം ചാടിയാണ് താരം സ്വര്‍ണം നേടിയത്.
സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് മലയാളി താരത്തിന്റെ നേട്ടം. അവസാനശ്രമത്തിലാണ് ശ്രീശങ്കര്‍ 8.13 മീറ്റർ ദൂരം കണ്ടെത്തുന്നത്. മത്സരത്തില്‍ ആദ്യ ആറ് സ്ഥാനങ്ങളും ഇന്ത്യന്‍ താരങ്ങള്‍ക്കാണ്.
ഷാനവാസ് ഖാന്(8.04 മീറ്റർ) വെള്ളിയും ലോകേഷ് സത്യനാഥന്(7.85 മീറ്റർ) വെങ്കലവും നേടി.