എഫ്എ കമ്യൂണിറ്റി ഷീൽഡ് ഫുട്ബോൾ; കിരീടത്തില്‍ മുത്തമിട്ട് ക്രിസ്റ്റല്‍ പാലസ്
Monday, August 11, 2025 4:14 AM IST
ലണ്ടൻ: എഫ്എ കമ്യൂണിറ്റി ഷീൽഡ് ഫുട്ബോളിൽ ഇംഗ്ലീഷ് ക്ലബ് ക്രിസ്റ്റൽ പാലസിന് ജയം. കലാശപ്പോരിൽ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ക്രിസ്റ്റൽ പാലസ് കിരീടത്തില്‍ മുത്തമിട്ടത്.
മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ ഹ്യൂഗോ എക്വിറ്റ്കെ ലിവർപൂളിനായി സ്കോർ ചെയ്തു. പതിനേഴാം മിനിറ്റിൽ ജീൻ ഫിലിപ്പെ മറ്റെറ്റാ ക്രിസ്റ്റൽ പാലസിനായി തിരിച്ചടിച്ചു. 21-ാം മിനിറ്റിൽ ജെറേമി ഫ്രിംപോംഗ് ലിവർപൂളിന് വീണ്ടും ലീഡ് നേടിക്കൊടുത്തു.
77-ാം മിനിറ്റിൽ ഇസ്മൈലാ സാർ ക്രിസ്റ്റൽ പാലസിനെ വീണ്ടും ഒപ്പമെത്തിച്ചു. നിശ്ചിത സമയത്ത് വിജയികളെ കണ്ടെത്താനാവാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്ക്ക് പിഴച്ചു.
സൂപ്പര്‍താരം മുഹമ്മദ് സലയടക്കം മൂന്ന് താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. ഇതോടെ 3-2 ന് ഷൂട്ടൗട്ട് കടന്ന് പാലസ് കിരീടത്തില്‍ മുത്തമിട്ടു.