കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷം സുരേഷ് ഗോപിയെ കാണാനില്ല, പിന്നിൽ ആരാണെന്ന് കണ്ടെത്തണം: പരാതിയുമായി കെഎസ്യു നേതാവ്
Sunday, August 10, 2025 12:02 PM IST
തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരാണ് തൃശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിന്ശേഷം സുരേഷ് ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നുമാണ് ഇ-മെയില്‍ വഴി നല്കിയ പരാതിയില്‍ പറയുന്നത്.
സുരേഷ് ഗോപിയെ കാണാനില്ലെന്ന് ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. കന്യാസ്ത്രീകളുടെ വിഷയമടക്കം ഉണ്ടായപ്പോഴും സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ഒളിവുജീവിതത്തിലാണോയെന്നും ശിവൻകുട്ടി പരിഹസിച്ചിരുന്നു.