കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം
Sunday, August 10, 2025 10:22 AM IST
മലപ്പുറം: കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന് തീപിടിച്ചു. പാലക്കോട്-കോഴിക്കോട് റൂട്ടിലോടുന്ന സന ബസാണ് കത്തിനശിച്ചത്. കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജംഗ്ഷനു സമീപം കൊളത്തൂരിൽ ഇന്നു രാവിലെയാണ് സംഭവം.
പുക ഉയർന്നപ്പോൾ യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ഉടൻതന്നെ മലപ്പുറത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.