റഷ്യയിൽ ശക്തമായ ഭൂചലനം; തീവ്രത 6.1
Sunday, August 10, 2025 3:50 AM IST
മോസ്കോ: റഷ്യയിലെ കുറിൽ ദ്വീപിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച രാത്രി 7.33ന് ഉണ്ടായ ഭൂചലനത്തിന്റെ തീവത്ര 6.1 രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
കഴിഞ്ഞ ദിവസം റഷ്യയിലെ കാംചത്ക ദ്വീപിൽ 8.8 തീവ്രതയിൽ ഭൂചലനം ഉണ്ടായിരുന്നു. തുടർന്ന് ജപ്പാൻ - റഷ്യ തീരപ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.