ചങ്ങനാശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Sunday, August 10, 2025 12:37 AM IST
കോട്ടയം: ചങ്ങനാശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എംസി റോഡിൽ ചങ്ങനാശേരി തുരുത്തിയിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്.
തുരുത്തി മിഷൻ പള്ളിക്ക് സമീപം രാത്രി ഏഴിനായായിരുന്നു സംഭവം. സാൻട്രോ കാറിനാണ് തീപിടിച്ചത്. അപകടത്തിൽ ആളപായമില്ല.
തീ പിടിച്ച ഉടൻ തന്നെ കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ അണച്ചത്.