എറണാകുളത്ത് പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം
Saturday, August 9, 2025 11:27 PM IST
കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. മാമ്പിള്ളി പ്ലൈവുഡ്സ് എന്ന കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്.
പെരുമ്പാവൂരിൽനിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. ഡ്രയറിൽ ലീക്ക് ഉണ്ടായതിനെത്തുടർന്ന് തീ പടരുകയായിരുന്നെന്നാണ് നിഗമനം.
തീപിടിക്കുമ്പോൾ കമ്പനിയിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് മാറിയതിനാൽ അപകടം ഒഴിവായി. രാത്രി ഏഴരയോടെയായിരുന്നു സംഭവം.