ഹോട്ടൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
Saturday, August 9, 2025 10:01 PM IST
മലപ്പുറം: ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ച് ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കൊളത്തൂർ സ്വദേശി അബ്ദുൾ ഹകീം, നിസാമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറം കൊളത്തൂരിലാണ് സംഭവം. ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആക്രോശിച്ച് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.