ഡൽഹിയിൽ മതിലിടിഞ്ഞ് ഏഴ് പേർ മരിച്ചു; നാലുപേർക്ക് പരിക്ക്
Saturday, August 9, 2025 2:51 PM IST
ന്യൂഡൽഹി: ഡൽഹിയിലെ ഹരിനഗറിൽ മതിലിടിഞ്ഞ് ഏഴ് പേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് പെൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഷാബിബുൾ (30), റാബിബുൾ (30), മുത്തു അലി (45), റുബീന (25), ഡോളി (25), റുക്സാന (ആറ്), ഹസീന (ഏഴ്) എന്നിവരാണ് മരിച്ചത്.
കനത്ത മഴയാണ് അപകടത്തിന് കാരണമെന്ന് അധികൃതമെന്ന് പറഞ്ഞു.