പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി; യുവാവിന് ദാരുണാന്ത്യം
Saturday, August 9, 2025 4:02 AM IST
മലപ്പുറം: ദേശീയപാത വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ് മരിച്ചു. ഇരിങ്ങാവൂർ സ്വദേശി സ്വരാജ് ആണ് മരിച്ചത്.
വയഡക്റ്റ് പാലത്തിന്റെ പത്താം നമ്പർ ഫില്ലറിന്റെ ഭാഗത്ത് നിന്നാണ് സ്വരാജ് ചാടിയത്. വയഡക്റ്റ് പാലത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്.
കഴിഞ്ഞ ദിവസം കൊച്ചി മെട്രോ ട്രാക്കില്‍ നിന്നും താഴേക്ക് ചാടി യുവാവ് ജീവനൊടുക്കിയിരുന്നു. തിരൂരങ്ങാടി സ്വദേശി നിസാറാണ് കൊച്ചി മെട്രോയുടെ വയഡക്ടിൽ നിന്ന് ചാടി മരിച്ചത്.