ഗാസയെ "വംശീയമായി ശുദ്ധീകരിക്കാൻ’ ഇസ്രായേൽ ശ്രമിക്കുന്നതായി ഇറാൻ
Saturday, August 9, 2025 2:14 AM IST
ടെഹ്റാൻ: ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള ഇസ്രയേലിന്റെ പുതുക്കിയ യുദ്ധ പദ്ധതിയെ ഇറാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു, പലസ്തീൻ പ്രദേശത്തെ "വംശീയമായി ശുദ്ധീകരിക്കാൻ’ ഇസ്രയേൽ ശ്രമിക്കുന്നുവെന്ന് ഇറാൻ ആരോപിച്ചു.
ഇസ്രായേൽ പ്രഖ്യാപിച്ച പദ്ധതി ഗാസയെ വംശീയമായി ശുദ്ധീകരിക്കാനും പലസ്തീനികൾക്കെതിരെ വംശഹത്യ നടത്താനുമുള്ള സയണിസ്റ്റ് ഭരണകൂടത്തിന്റെ ഉദ്ദേശത്തിന്റെ മറ്റൊരു വ്യക്തമായ അടയാളമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഖായ് പ്രസ്താവനയിൽ പറഞ്ഞു.