നാലാം ക്ലാസുകാരിയെ മര്‍ദിച്ച സംഭവം; പിതാവും രണ്ടാനമ്മയും പിടിയില്‍
Saturday, August 9, 2025 1:24 AM IST
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസിൽ പിതാവിനെയും രണ്ടാനമ്മയയെയും പിടികൂടി. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസാർ, രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് പിടിയിലായത്.
ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അൻസാറിനെ പത്തംതിട്ട കടമാൻകുളത്തുനിന്നും ഷെഫീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നുമാണ് പിടികൂടിയത്.
അൻസാർ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പോലീസ് പറഞ്ഞു. ഇവരെ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. കുട്ടിയെ മർദിച്ചതു കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചതോടെ ദമ്പതികൾ വീടുപൂട്ടി മുങ്ങുകയായിരുന്നു. കുട്ടി അമ്മൂമ്മയോടൊപ്പം ശൂരനാട്ടെ ബന്ധുവീട്ടിലാണ്.