തി​രു​വ​ന​ന്ത​പു​രം: ഒ​ഡീ​ഷ​യി​ൽ മ​ല​യാ​ളി​ക​ളാ​യ വൈ​ദി​ക​ർ​ക്കും ക​ന്യാ​സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ അ​ക്ര​മം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ.

അ​ക്ര​മി​ക​ൾ വൈ​ദി​ക​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും കൈ​യേ​റ്റം ചെ​യ്യു​ന്പോ​ൾ പോ​ലീ​സ് കൈ​യും​കെ​ട്ടി നി​ൽ​ക്കു​ന്നു. ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം ബോ​ധ​പൂ​ർ​വ​മാ​ണ്. ഛത്തീ​സ്ഗ​ഢി​ലും രാ​ജ​സ്ഥാ​നി​ലും ഉ​ൾ​പ്പെ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഒ​ഡീ​ഷ​യി​ൽ വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും നേ​രി​ട്ട അ​തി​ക്ര​മം.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ത്തി​ന് വ​ഴ​ങ്ങി ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.