ഗവർണർ - സർക്കാർ പോര്; ഡിജിറ്റൽ സർവകലാശാല ആക്ടിൽ ഭേദഗതി വരുത്തും
Wednesday, August 6, 2025 9:15 PM IST
തിരുവനന്തപുരം: വൈസ് ചാൻസലർ വിഷയത്തിൽ ഗവർണർ സർക്കാർ പോരുമുറുകുന്നതിനിടെ നിർണായക നീക്കം നടത്താൻ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ഡിജിറ്റൽ സർവകലാശാല ആക്ടിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
ഇതിനായി ഓർഡിനൻസ് ഇറക്കും. വിസി നിയമന വ്യവസ്ഥകളിൽ അടക്കം മാറ്റം വരുത്തുന്നതാകും ഓർഡിനൻസ്. യുജിസി നിർദേശവും സുപ്രീംകോടതി വിധിയും അനുസരിച്ച് മാറ്റം വരുത്താനാണ് തീരുമാനം. സെർച്ച് കമ്മിറ്റി ഘടനയിലും മാറ്റം വരും.
താത്കാലിക വിസിക്ക് പകരം സ്ഥിരം വിസിയെ നിയമിക്കാനാണ് സർക്കാർനീക്കം. സിസാ തോമസിനെ ഗവർണർ ആറു മാസത്തേക്കാണ് താത്കാലിക വിസിയായി നിയമിച്ചത്. ഇതടക്കം മറികടക്കാനുള്ള ഓർഡിൻസാകും സർക്കാർ കൊണ്ടുവരിക.