ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കെ​തി​രേ അ​പ​കീ​ര്‍​ത്തി പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ജാ​മ്യം. ജാ​ർ​ഖ​ണ്ഡ് ചൈ​ബാ​സ​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കോ​ട​തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ജാ​മ്യം ന​ല്‍​കി​യ​ത്.

2018ല്‍ ​ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ കൊ​ല​പാ​ത​ക​ക്കേ​സ് ഉ​ള്ള​വ​ർ​ക്കും ബി​ജെ​പി അ​ധ്യ​ക്ഷ​നാ​കാം എ​ന്ന പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. ഈ ​പ​രാ​മ​ര്‍​ശം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​താ​പ് കാ​ട്ടി​യാ​ര്‍ എ​ന്ന​യാ​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.