പാ​ല​ക്കാ​ട്: വാ​ള​യാ​റി​ല്‍ ഫോം ​നി​ര്‍​മാ​ണ ക​മ്പ​നി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ള്‍​ക്ക് പൊ​ള്ള​ലേ​റ്റു. പതിനാലാം കല്ലിലുള്ള പൂ​ല​മ്പാ​റ​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന പ്യാ​രി​ലാ​ല്‍ ഫോം​സ് എ​ന്ന ക​മ്പ​നി​യി​ൽ ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

രണ്ടു ഗോഡൗണുകൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. പാ​ല​ക്കാ​ട്, ക​ഞ്ചി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​ഘ​മെ​ത്തി ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്. തീയും പുകയും പൂർണമായി നിയന്ത്രണ വിധേയമായെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.