ഗാസ പിടിക്കാൻ നീക്കവുമായി നെതന്യാഹു ; കാബിനറ്റ് യോഗം വ്യാഴാഴ്ച
Wednesday, August 6, 2025 5:55 AM IST
ജറുസലേം: ഗാസ പിടിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് നെതന്യാഹു പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ്, സേനാ മേധാവി ലഫ് ജനറൽ ഇയാൽ സമീർ എന്നിവരുമായി ചർച്ച നടത്തിയതായും സൂചനകളുണ്ട്.
വെടിനിർത്തൽ നടപ്പാക്കാൻ രാജ്യാന്തരതലത്തിൽ സമ്മർദം ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ നീക്കം. വ്യാഴാഴ്ച അടിയന്തര കാബിനറ്റ് യോഗം വിളിച്ചിട്ടുണ്ട്. കാബിനറ്റ് യോഗത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ സൈന്യം നടപ്പാക്കുമെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.
22 മാസങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലും ഹമാസും നടത്തിയ സമാധാന ചർച്ച അടുത്തിടെ നിലച്ചിരുന്നു. ഇതോടെയാണ് പുതിയ നീക്കവുമായി നെതന്യാഹു രംഗത്തെത്തിയത്.