തി​രു​വ​ന​ന്ത​പു​രം: കു​ടി​വെ​​ള്ളത്തിൽ അ​മി​ത അ​ള​വി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ അ​ട​ച്ചു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ശ​സ്ത്ര​ക്രി​യ​ക​ൾ മാ​റ്റി​വ​ച്ചു.

പ​തി​വ് പ​രി​ശോ​ധ​ന​യി​ലാ​ണ് കൂ​ടി​യ അ​ള​വി​ൽ ബാ​ക്ടീ​രി​യ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ടാ​ങ്ക് വൃ​ത്തി​യാ​ക്കി വെ​ള​ളം വീ​ണ്ടും പ​രി​ശോ​ധി​ച്ച ശേ​ഷം ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.