ഹോസ്ദുർഗ് മുൻ എംഎൽഎയും സിപിഐ നേതാവുമായ എം. നാരായണൻ അന്തരിച്ചു
Tuesday, August 5, 2025 6:45 PM IST
കോഴിക്കോട്: ഹോസ്ദുർഗ് മുൻ എംഎൽഎയും സിപിഐ നേതാവുമായ എം. നാരായണൻ(69) അന്തരിച്ചു.കോഴിക്കോട് മെഡിക്കൽ കോളജിൽ ആണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖം അടക്കം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു .
2001 ലും 2006 ലും ആയി രണ്ടുതവണ ഹോസ്ദുർഗിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹോസ്ദുർഗ് പിന്നീട് കാഞ്ഞങ്ങാട് മണ്ഡലമായി മാറി.
എംഎൽഎ ആയിരിക്കേ നാരായണന്റെ വീട് ജപ്തി ചെയ്യപ്പെട്ടിരുന്നു. പിന്നീട് ചില വ്യക്തികൾ സഹായം നൽകി വീട് വീണ്ടെടുക്കുകയാണ് ചെയ്തത്.