മം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ തു​മ​കു​രു​വി​ല്‍ ഇ​രു​പ​ത് മ​യി​ലു​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ വ​നം​മ​ന്ത്രി ഈ​ശ്വ​ർ ഖ​ന്ദ്രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

മൂ​ന്ന് ആ​ൺ മ​യി​ലു​ക​ളും 17 പെ​ൺ മ​യി​ലു​ക​ളു​മാ​ണ് ച​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ധു​ഗി​രി താ​ലൂ​ക്കി​ലെ ഹ​നു​മ​ന്ത​പു​ര ഗ്രാ​മ​ത്തി​ലെ മെ​ഡി​ഗേ​ഷി​ക്ക് സ​മീ​പ​മു​ള്ള വ​യ​ലി​ലാ​ണ് ച​ത്ത മ​യി​ലു​ക​ളെ ക​ര്‍​ഷ​ക​ര്‍ ആ​ദ്യം കാ​ണു​ന്ന​ത്. പി​ന്നാ​ലെ പോ​ലീ​സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധി​ച്ചു.

കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു.