ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് യെ​മ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ വീ​ണ്ടും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റെ ക​ണ്ടു. നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ഗ​വ​ർ​ണ​റോ​ട് അ​ദ്ദേ​ഹം വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ​യും ചാ​ണ്ടി ഉ​മ്മ​ൻ ഗ​വ​ർ​ണ​റെ ക​ണ്ടി​രു​ന്നു. പി​ന്നാ​ലെ ഗ​വ​ർ​ണ​റും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ ല​ത്തീ​ഫി​നൊ​പ്പ​മാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

അ​തേ​സ​മ​യം നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ​യ്ക്ക് പു​തി​യ തീ​യ​തി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ബ്ദു​ൽ ഫ​ത്താ​ഹ് മെ​ഹ്‍​ദി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് സാ​മു​വ​ൽ ജെ​റോം ഷെ​യ​ർ ചെ​യ്തി​രു​ന്നു. വ​ധ​ശി​ക്ഷ​യ്ക്ക് പു​തി​യ തീ​യ​തി നി​ശ്ച​യി​ക്ക​ണം എ​ന്നാ​ണ് അ​ബ്ദു​ൽ ഫ​ത്താ​ഹ് മെ​ഹ്‍​ദി​യു​ടെ ആ​വ​ശ്യം.

വ​ധ​ശി​ക്ഷ നീ​ട്ടി​വെ​ച്ചി​ട്ട് 15 ദി​വ​സം പി​ന്നി​ട്ടെ​ന്നും പു​തി​യ തീ​യ​തി ഇ​തു​വ​രെ നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ക​ത്തി​ലെ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ.