കൊ​ച്ചി: ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സാ​ന്ദ്രാ തോ​മ​സ് ന​ൽ​കി​യ നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ത​ർ​ക്കം. പ്ര​സി​ഡ​ന്‍റ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്കു​ള്ള പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്.

നി​ര്‍​മാ​താ​വെ​ന്ന നി​ല​യി​ല്‍ സ്വ​ത​ന്ത്ര​മാ​യി മൂ​ന്ന് സി​നി​മ​ക​ളു​ടെ സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നാ​ണ് വ​ര​ണാ​ധി​കാ​രി​യു​ടെ നി​ല​പാ​ട്. തു​ട​ർ​ന്ന് വ​ര​ണാ​ധി​കാ​രി​യും സാ​ന്ദ്ര​യും ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

ഒ​മ്പ​ത് സി​നി​മ​ക​ള്‍ നി​ര്‍​മി​ച്ച​യാ​ളാ​ണ് താ​നെ​ന്നും ഫ്രൈ​ഡേ ഫി​ലിം​സു​മാ​യി സ​ഹ​ക​രി​ച്ച് ഏ​ഴു സി​നി​മ​ക​ളും സ്വ​ന്തം ബാ​ന​റി​ല്‍ ര​ണ്ടു സി​നി​മ​ക​ളും നി​ര്‍​മി​ച്ചെ​ന്നും സാ​ന്ദ്ര വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ട​യി​ല്‍ നി​ര്‍​മാ​താ​വ് സു​രേ​ഷ് കു​മാ​റും സാ​ന്ദ്രാ തോ​മ​സും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് ബൈ​ലോ പ്ര​കാ​രം മൂ​ന്നോ അ​തി​ല​ധി​ക​മോ സി​നി​മ​ക​ള്‍ സ്വ​ത​ന്ത്ര​മാ​യി നി​ര്‍​മി​ച്ച ഏ​തൊ​രു അം​ഗ​ത്തി​നും പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാം. എ​ന്നാ​ൽ സാ​ന്ദ്രാ തോ​മ​സ് ര​ണ്ട് സി​നി​മ​ക​ളു​ടെ സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മാ​ത്ര​മാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്.

തു​ട​ർ​ന്നാ​ണ് പ​ത്രി​ക ത​ള്ളി​യ​തെ​ന്ന് വ​ര​ണാ​ധി​കാ​രി പ​റ​ഞ്ഞു. മൂ​ന്നാ​മ​താ​യി ചേ​ര്‍​ത്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ലു​ള്ള​താ​ണ്.​അ​ത് യോ​ഗ്യ​ത​യാ​യി പ​രി​ഗ​ണി​ക്ക​നാ​വി​ല്ലെ​ന്നും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സാ​ന്ദ്രാ തോ​മ​സ് പ​റ​ഞ്ഞു.