ആലപ്പുഴയിൽ പാലത്തിന്റെ സ്പാൻ തകർന്ന് തൊഴിലാളികൾ വെള്ളത്തിൽ വീണു, രണ്ടുപേരെ കാണാനില്ല
Monday, August 4, 2025 3:56 PM IST
ആലപ്പുഴ: നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ തകർന്നുവീണ് അപകടം. ചെന്നിത്തല കീച്ചേരിൽകടവ് പാലത്തിന്റെ സ്പാൻ ആണ് തകർന്നുവീണത്.
ഏഴോളം തൊഴിലാളികൾ വെള്ളത്തിൽ വീണു. ഇവരിൽ രണ്ടുപേരെ കാണാനില്ലെന്നാണ് വിവരം. മറ്റുള്ളവർ നീന്തി രക്ഷപെട്ടു. കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മാവേലിക്കര കല്ലുമല സ്വദേശിയായ കിച്ചു രാഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്.