ആരാധകരുടെ കാത്തിരിപ്പ് വിഫലം; മെസി കേരളത്തിലേക്കില്ല: സ്ഥിരീകരിച്ച് കായികമന്ത്രി
Monday, August 4, 2025 3:45 PM IST
തിരുവനന്തപുരം: സൂപ്പർതാരം ലയണൽ മെസി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാൻ. ഈ ഒക്ടോബറില്‍ മെസിയെ എത്തിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ എത്താന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഡിസംബർ 11 മുതൽ 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യാ സന്ദർശനം. അതേസമയം, ഷെഡ്യൂളിൽ കേരളം ഇടംപിടിച്ചിട്ടില്ല. കോൽക്കത്ത, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ മെസിയും സംഘവും എത്തും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ മെസി പങ്കെടുക്കാന്‍ സാധ്യതയുണ്ട്.