റവ. ജോസ് ജോർജ് സിഎസ്ഐ സഭ കൊല്ലം–കൊട്ടാരക്കര മഹാ ഇടവക ബിഷപ്
Monday, August 4, 2025 11:56 AM IST
ചെന്നൈ: സിഎസ്ഐ സഭയുടെ കൊല്ലം-കൊട്ടാരക്കര മഹാ ഇടവക ബിഷപായി റവ. ജോസ് ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിലെ സിനഡ് സെക്രട്ടേറിയേറ്റ് ആസ്ഥാനത്ത് നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.
കൊല്ലം ആയൂർ അസുരമംഗലം സിഎസ്ഐ ഇടവകാംഗവും കൊല്ലം കത്തീഡ്രൽ വികാരിയുമാണ്. കൊല്ലം-കൊട്ടാരക്കര മഹായിടവകയുടെ രണ്ടാമത്തെ ബിഷപ്പായാണ് റവ.ജോസ് ജോർജ് ചുമതലയേൽക്കുക.