നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം
Monday, August 4, 2025 1:36 AM IST
പത്തനംതിട്ട: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി 8. 30ന് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മൈലപ്രയിലുണ്ടായ അപകടത്തിൽ റാന്നി പെരുന്നാട് മാടമൺ സ്വദേശി നന്ദു മോഹനൻ (27) ആണ് മരിച്ചത്.
നിയന്ത്രണംവിട്ട കാർ നന്ദു മോഹനൻ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.