ഒഡീഷയിൽ തീപൊള്ളലേറ്റ് കൗമാരക്കാരി മരിച്ച സംഭവം; മകൾ ജീവനൊടുക്കിയതാണെന്ന് പിതാവ്
Sunday, August 3, 2025 12:19 PM IST
പുരി: ഒഡീഷയിലെ പുരിയില്‍ അജ്ഞാതർ ജീവനോടെ തീകൊളുത്തിയ 15കാരി മരിച്ച സംഭവത്തില്‍ വിചിത്രവാദവുമായി പിതാവ്. മകള്‍ മാനസിക സമ്മര്‍ദ്ദം മൂലം തീകൊളുത്തിയെന്ന് പിതാവ് പറഞ്ഞു.
മകൾ മാനസിക സംഘർഷം അനുഭവിച്ചിരുന്നു. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും സഹാനുഭൂതി കാണിക്കണമെന്നും പെൺകുട്ടിയുടെ പിതാവ് അഭ്യർഥിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രതികരണം. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് ഈ പ്രതികരണമെന്ന് സംശയമുയരുന്നുണ്ട്.
ജൂലൈ 19 ന് പുലർച്ചെയാണ് പുരിയിലെ ബലംഗയിൽ ഭാർഗവി നദി തീരത്ത് വെച്ച് പെൺകുട്ടിയെ മൂന്ന് അക്രമികൾ തീ കൊളുത്തിയത്. സംഭവത്തിൽ പെൺകുട്ടിക്ക് 70% പൊള്ളലേറ്റിരുന്നു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്.
ആക്രമികളെ ഇതുവരെയും പിടികൂടാൻ ആയിട്ടില്ല എന്നതും സംശയത്തിനിടയാക്കുന്നുണ്ട്. പെൺകുട്ടി സ്വയം തീ കൊളുത്തിയതാണെന്നാണ് ഒഡീഷ പോലീസിന്റെ നിഗമനം. ആരും തീ കൊളുത്തിയതായി കണ്ടെത്തിയിട്ടില്ല എന്നും പോലീസ് പറയുന്നു.