പ്രഫസർ എം.കെ. സാനുവിന്റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്
Sunday, August 3, 2025 11:51 AM IST
കൊച്ചി: അന്തരിച്ച പ്രഫസർ എം.കെ. സാനുവിന്റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിൽ.
മൃതദേഹം രാവിലെ എട്ടിന് ഇടപ്പള്ളി അമൃത ആശുപത്രി മോർച്ചറിയിൽ നിന്ന് കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഒമ്പത് മുതൽ വീട്ടിൽ പൊതുദര്‍ശനമുണ്ടായിരുന്നു.
തുടർന്ന് പത്ത് മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം ആരംഭിച്ചു. ദീർഘകാലം എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനായിരുന്ന പ്രഫസർ എം.കെ. സാനുവിന് ശിഷ്യഗണങ്ങളും കൊച്ചി പൗരാവലിയും അന്തിമോപചാരമര്‍പ്പിക്കും
ശനിയാഴ്ച വൈകിട്ട് 5 .35 ന്എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എം.കെ. സാനുവിന്റെ മരണം. വീട്ടില്‍വച്ചുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്.