ഹംസാഫർ എക്സ്പ്രസിന്റെ ബോഗിയിൽ തീ; ജീവനക്കാർ ചെയിൻ വലിച്ചു
Sunday, August 3, 2025 9:43 AM IST
കോട്ടയം: തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) നിന്നും ബംഗളൂരുവിലേക്ക് പോയ ഹംസാഫർ എക്സ്പ്രസിന്റെ ബോഗിക്ക് അടിയിൽ തീ.
ട്രെയിൻ കറുകുറ്റി സ്റ്റേഷന് സമീപം ജീവനക്കാർ ചെയിൻ വലിച്ചു നിർത്തിയിട്ടു. ബ്രേക് സംവിധാനത്തിലെ തകരാറാകാം തീ ഉണ്ടാകാൻ കാരണം എന്നാണ് നിഗമനം.
ട്രെയിനിലെ ടെക്നിക്കൽ ജീവനക്കാർ തന്നെ അടിയന്തിര ഇടപെടൽ നടത്തി തീ പൂർണമായും അണച്ചശേഷം ട്രെയിൻ യാത്ര തുടർന്നു.
യാത്രക്കാരനാണ് തീ കണ്ട് ജീവനക്കാരോട് പറഞ്ഞത്. ഉടനെ അടിയന്തിര ഇടപെടൽ നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.