പാലായിൽ പൂക്കടയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ
Sunday, August 3, 2025 9:30 AM IST
കോട്ടയം: പാലായിൽ പൂക്കടയിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊട്ടാരമറ്റം ആർവി ജംഗ്ഷനിലെ സ്ഥാപനത്തിലാണ് സംഭവം.
കുറിച്ചിത്താനം സ്വദേശി രതീഷ് ആണ് മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ. ഇയാൾ ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.