എച്ച്ഐവി ബാധിച്ച പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി; അമ്മ അറസ്റ്റിൽ
Sunday, August 3, 2025 6:34 AM IST
മുംബൈ: എച്ച്ഐവി ബാധിച്ച പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. കഴിഞ്ഞ വ്യാഴാഴ്ച മുംബൈ ഗോവണ്ടിയിലുണ്ടായ സംഭവത്തിൽ അറസ്റ്റിലായ അമ്മയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്.
ചികിത്സിക്കാൻ പണമില്ലാത്തതിനാലാണ് ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. 43 കാരിയായ അമ്മയും എച്ച്ഐവി ബാധിതയാണ്.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജോലിക്കുപോയ യുവതി സഹപ്രവർത്തകയുമായി വഴക്കിടുകയും കത്തിയെടുത്ത് ആക്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.