ബെ​ര്‍​മിം​ഗ്ഹാം: ലോ​ക ലെ​ജ​ന്‍​ഡ്‌​സ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് കി​രീ​ടം. എ.​ബി.​ഡി വി​ല്ലി​യേ​ഴ്‌​സി​ന്‍റെ സെ​ഞ്ചു​റി (120) ബ​ല​ത്തി​ല്‍ ഒ​മ്പ​തു വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക സ്വ​ന്ത​മാ​ക്കി​യ​ത്.‌‌‌‌‌

സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 195/5, ദ​ക്ഷി​ണാ​ഫ്രി​ക്ക 197/1. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പാ​ക്കി​സ്ഥാ​ന്‍ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 195 റ​ണ്‍​സ് നേ​ടി. കേ​വ​ലം 16.5 ഓ​വ​റി​ല്‍ ഒ​രു​വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ 197 റ​ൺ​സ്നേ​ടി ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യം സ്വ​ന്ത​മാ​ക്കി.

മോ​ശം തു​ട​ക്ക​മാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്. സ്‌​കോ​ര്‍​ബോ​ര്‍​ഡി​ല്‍ 14 റ​ണ്‍​സ് മാ​ത്ര​മു​ള്ള​പ്പോ​ള്‍ ക​മ്രാ​ന്‍ അ​ക്മ​ലി​ന്‍റെ (ര​ണ്ട്) വി​ക്ക​റ്റ് ന​ഷ്ട​മാ​യി. തു​ട​ര്‍​ന്നെ​ത്തി​യ മു​ഹ​മ്മ​ദ് ഹ​ഫീ​സി​നും (17) തി​ള​ങ്ങാ​ന്‍ സാ​ധി​ച്ചി​ല്ല. ഷ​ര്‍​ജീ​ല്‍ ഖാ​ന്‍റെ അ​ര്‍​ധ സെ​ഞ്ചു​റി (76) ആ​ണ് പാ​ക്കി​സ്ഥാ​ന് മി​ക​ച്ച സ്‌​കോ​ര്‍ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യ​ക​മാ​യ​ത്.

ഉ​മ​ര്‍ അ​മി​ന്‍ (36), ഷു​ഹൈ​ബ് മാ​ലി​ക് (20), ആ​സി​ഫ് അ​ലി (28), ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് ഹ​ഫീ​സ് (17) എ​ന്നി​വ​രും ര​ണ്ട​ക്കം ക​ട​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി വി​ല്‍​ജോ​യ​നും പാ​ര്‍​ന​ലും ര​ണ്ടു​വീ​തം വി​ക്ക​റ്റു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ ഒ​ളി​വി​യ​റി​ന് ഒ​രു വി​ക്ക​റ്റ് ല​ഭി​ച്ചു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ഡി​വി​ല്ലി​യേ​ഴ്‌​സി​നു പു​റ​മെ ജീ​ന്‍​പോ​ള്‍ ഡു​മി​നി (50) ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഓ​പ്പ​ണ​ര്‍ ഹാ​ഷിം അം​ല (18) മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ നി​ര​യി​ല്‍ പു​റ​ത്താ​യ​ത്. ഡി​വി​ല്ലി​യേ​ഴ്‌​സും ഡു​മി​നി​യും ചേ​ര്‍​ന്ന് 123 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ര്‍​ത്തി. പാ​ക് നി​ര​യി​ല്‍ സ​ഈ​ദ് അ​ജ്മ​ലി​ന് മാ​ത്ര​മാ​ണ് വി​ക്ക​റ്റ് നേ​ടാ​നാ​യ​ത്.

ഡി​വി​ല്ലി​യേ​ഴ്‌​സി​നെ ഫൈ​ന​ലി​ലെ​യും ടൂ​ര്‍​ണ​മെ​ന്‍റി​ലെ​യും താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ടൂ​ര്‍​ണ​മെ​ന്‍റി​ലെ ഡി​വി​ല്ലി​യേ​ഴ്‌​സി​ന്‍റെ മൂ​ന്നാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണി​ത്. ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രേ 39 പ​ന്തി​ലും ഇം​ഗ്ല​ണ്ടി​നെ​തി​രേ 41 പ​ന്തി​ലും സെ​ഞ്ചു​റി ക​ണ്ടെ​ത്തി​യി​രു​ന്നു.