ഐഐടി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
Sunday, August 3, 2025 5:29 AM IST
മുംബൈ: ബോംബെ ഐഐടിയിലെ വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ഡൽഹി സ്വദേശിയായ രോഹിത് സിൻഹയാണ് (22) മരിച്ചത്.
വിദ്യാർഥി പത്താം നിലയിലെ ടെറസിൽനിന്നു താഴേക്കു ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപകടമുണ്ടായ ഉടൻ തന്നെ രോഹിത് സിൻഹയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.