ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരേ എടുത്ത കള്ളകേസ് പിൻവലിക്കണം: ബിനോയ് വിശ്വം
Saturday, August 2, 2025 10:58 PM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കള്ളകേസിൽ കുടുക്കി ബിജെപി സർക്കാർ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച കന്യാസ്ത്രീമാർക്ക് ജാമ്യം കിട്ടിയത് ആശ്വാസകരമെങ്കിലും കേസുകൾ റദ്ദാക്കപ്പെടുംവരെയും സമരം തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ആർഎസ്എസ് നിയന്ത്രിക്കുന്ന ബജ്രംഗ്ദൾ കൽപ്പിച്ചത് പ്രകാരമാണ് ഛത്തീസ്ഗഡിലെ പോലീസ് പ്രവർത്തിച്ചത്. ആ സത്യം മൂടിവച്ചുകൊണ്ടുള്ള കള്ളക്കളിയാണ് ബിജെപി നേതൃത്വം ഉടനീളം കളിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളായി കാണുന്ന ആർഎസ്എസ് നിലപാടാണ് രാജ്യമാകെ നടക്കുന്ന ക്രിസ്ത്യൻ വേട്ടകൾക്ക് അടിസ്ഥാനം. ക്രിസ്ത്യാനികളും മുസ്ലീംകളും അടക്കമുള്ള എല്ലാമത ന്യൂനപക്ഷങ്ങളുടെയും വിശ്വാസസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് കമ്മ്യൂണിസ്റ്റ്പാർട്ടി എന്നും രംഗത്തുണ്ടാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.