ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ചാം ടെ​സ്റ്റി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​യ്ക്ക് 396 റൺസ്. ഓ​പ്പ​ണ​ർ യ​ശ്വ​സി ജ​യ്സ് വാ​ളി​ന്‍റെ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്.374 റൺസാണ് ഇംഗ്ലണ്ടിന്‍റെ വിജയലക്ഷ്യം.

ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 75 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് മൂ​ന്നാം​ദി​ന​മാ​യ ഇ​ന്ന് ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സ് പു​ന​രാ​രം​ഭി​ച്ച​ത്. 51 റ​ണ്‍​സു​മാ​യി ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ളും നാ​ലു റ​ണ്‍​സു​മാ​യി നൈ​റ്റ് വാ​ച്ച്മാ​നാ​യ ആ​കാ​ശ് ദീ​പു​മാ​യി​രു​ന്നു ക്രീ​സി​ൽ.

നൈ​റ്റ് വാ​ച്ച്മാ​ൻ ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ ക​ണ​ക്കു​ക​ൾ പി​ഴ​ച്ചു. 94 പ​ന്തി​ൽ 12 ഫോ​ർ ഉ​ൾ​പ്പെ​ടെ 66 റ​ണ്‍​സെ​ടു​ത്താ​ണ് ആ​കാ​ശ് മ​ട​ങ്ങി​യ​ത്. ത​ന്‍റെ ക​ന്നി അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് ആ​കാ​ശ് കു​റി​ച്ച​ത്.

164 പ​ന്തു​ക​ൾ നേ​രി​ട്ട ജ​യ്സ്‌​വാ​ൾ 118 റ​ണ്‍​സെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്. 14 ഫോ​റും ര​ണ്ട് സി​ക്സും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ജ​യ്സ്‌​വാ​ളി​ന്‍റെ ഇ​ന്നിം​ഗ്. ആ​കാ​ശും ജ​യ്സ്‌​വാ​ളും ചേ​ർ​ന്ന് 107 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്ത​ത്.

ര​വീ​ന്ദ്ര ജ​ഡേ​ജ​യും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ ലീ​ഡ് ഉ​യ​ർ​ന്നു. ജ​ഡേ​ജ 77 പ​ന്തി​ൽ 53 റ​ണ്‍​സും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ 46 പ​ന്തി​ൽ 53 റ​ണ്‍​സും നേ​ടി.

ഇം​ഗ്ല​ണ്ടി​നാ​യി ജോ​ഷ് ട​ങ് അ​ഞ്ച് വി​ക്ക​റ്റു​ക​ളാ​ണ് വീ​ഴ്ത്തി​യ​ത്. ഗ​സ് ആ​റ്റ്കി​ൻ​സ​ണ്‍ മൂ​ന്ന് വി​ക്ക​റ്റും ജാ​മി ഓ​വ​ർ​ട്ട​ണ്‍ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.