കണ്ണീരോർമയായി നാവാസ്; മൃതദേഹം കബറടക്കി
Saturday, August 2, 2025 7:56 PM IST
കൊച്ചി: അന്തരിച്ച ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ മൃതദേഹം കബറടക്കി. ചിരിയോർമകൾ ബാക്കിയാക്കിയാണ് കലാഭവൻ നവാസിന്റെ മടക്കം. കണ്ണീരോടെയാണ് സിനിമാ ലോകവും ബന്ധുക്കളും തങ്ങളുടെ പ്രിയ നവാസിന് വിടനൽകിയത്.
വൈകുന്നേരം ആറോടെ ആലുവ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിലായിരുന്നു കബറടക്കം. ശനിയാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ആലൂവയിലെ വസതിയിൽ എത്തിച്ച നവാസിന്റെ മൃതദേഹത്തിൽ സിനിമാ രംഗത്തെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് അന്തിമോപചാരം അർപ്പിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.