തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്ആ​ര്‍​ഒ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​ള്ള ത​ട്ടി​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ഞ്ച് പേ​ര്‍ അ​റ​സ്റ്റി​ല്‍. കോ​ലി​യ​ക്കോ​ട് സ്വ​ദേ​ശി​നി​യി​ല്‍ നി​ന്ന് ഒ​ന്‍​പ​ത് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

സം​ഘം നി​ര​വ​ധി ആ​ളു​ക​ളി​ല്‍​നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്. വ്യാ​ജ സീ​ലും നി​യ​മ​ന ഉ​ത്ത​ര​വു​ക​ളും ഇ​വ​രി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു.

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.