തി​രു​വ​ന​ന്ത​പു​രം: ഡി​ജി​റ്റ​ല്‍, കെ​ടി​യു വി​സി​മാ​രാ​യി സി​സ തോ​മ​സ്, കെ. ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രെ വീ​ണ്ടും നി​യ​മി​ച്ച് ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​ര്‍. സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ പാ​ന​ല്‍ ത​ള്ളി​യാ​ണ് രാ​ജ്ഭ​വ​ന്‍ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. വി​സി നി​യ​മ​നം സ​ര്‍​ക്കാ​ര്‍ പാ​ന​ലി​ല്‍ നി​ന്നും വേ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​രു​വ​രെ​യും നി​യ​മി​ച്ച ന​ട​പ​ടി തി​രു​ത്താ​ന്‍ ചാ​ന്‍​സ​ല​റാ​യ ഗ​വ​ര്‍​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ടും. ഉ​ട​ന്‍ പു​തി​യ പാ​ന​ല്‍ സ​മ​ര്‍​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഇ​ന്നോ ശ​നി​യാ​ഴ്ച​യോ പു​തി​യ പാ​ന​ല്‍ സ​മ​ര്‍​പ്പി​ക്കും.