ഡോ. ഹാരിസിനെതിരായ നോട്ടീസ് സ്വാഭാവിക നടപടി: ആരോഗ്യമന്ത്രി
Friday, August 1, 2025 12:07 PM IST
തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെയുള്ള കാരണം കാണിക്കല്‍ നോട്ടീസ് സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡോക്ടറുടെ ഭാഗത്ത് നിന്ന് അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ട്. നിരവധി ശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. അതേസമയം, ഡോക്ടര്‍ക്കെതിരേ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ ഭാരവാഹികള്‍ വ്യക്തമാക്കി.