ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ക്കേ​സ് പ്ര​തി കൊ​ടി സു​നി​യു​ടെ പ​രോ​ൾ റ​ദ്ദാ​ക്കി. പ​രോ​ൾ വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കൊ​ടി സു​നി​യെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ത്തി​ച്ചു.

വ​യ​നാ​ട് മീ​ന​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​നാ​ണ് പ​രോ​ൾ റ​ദ്ദ് ചെ​യ്ത​ത്.

ജൂ​ലൈ 21ന് 15 ​ദി​വ​സ​ത്തെ അ​ടി​യ​ന്ത​ര പ​രോ​ളാ​ണ് സു​നി​ക്ക് അ​നു​വ​ദി​ച്ച​ത്. പ​രോ​ൾ ല​ഭി​ച്ച ശേ​ഷം വ​യ​നാ​ട് മീ​ന​ങ്ങാ​ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു കൊ​ടി സു​നി അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, സുനി അ​വി​ടെ ഉ​ണ്ടാ​യി​രുന്നില്ലെ​ന്നാ​ണ് മീ​ന​ങ്ങാ​ടി സി​ഐ​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. സു​നി അ​യ​ൽ സം​സ്ഥാ​ന​ത്തേ​ക്ക് പോ​യെ​ന്ന് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.